പൂച്ച റെയില്‍വേ സ്‌റ്റേഷനിലെ ഭിത്തിക്കുള്ളില്‍ കുടുങ്ങിപ്പോയത് അഞ്ച് വര്‍ഷം. ഈജിപ്റ്റിലെ കെയ്‌റോയിലാണ് സംഭവം. ഒടുവില്‍ ഫെയ്‌സ്ബുക്ക് ക്യാംപെയ്‌ന്റെ ഫലമായി പൂച്ചയെ മൃഗസ്‌നേഹികള്‍ ഇടപെട്ട് പുറത്തെത്തിച്ചു. കുഞ്ഞായിരിക്കെ 2010ലാണ് ബിസോ എന്ന പൂച്ച കെയ്‌റോയിലെ ഒരു മെട്രോ റെയില്‍വേ സ്‌റ്റേഷനിലെ ചുവരിനുള്ളില്‍ കയറിയത്. എന്നാല്‍ കയറിയ ഉടന്‍ പുറത്തിറങ്ങാനാകാത്ത വിധം ഇവന്‍ അകത്തു കുടുങ്ങിപ്പോകുകയായിരുന്നു.
ചുവരിലെ ചെറിയ ഹോളിലൂടെ ബിസോയുടെ വാല് മാത്രമാണ് പുറത്തേക്ക് കാണാമായിരുന്നത്. പതിവായി റെയില്‍വേ സ്‌റ്റേഷനില്‍ എത്തുന്ന അങ്കിള്‍ അബ്‌ദോ എന്ന വൃദ്ധനാണ് പൂച്ചയ്ക്ക് ഹോളിലൂടെ ഭക്ഷണം നല്‍കിയിരുന്നത്. ഇദ്ദേഹം നല്‍കിയ ഭക്ഷണവും വെള്ളവും കഴിച്ചാണ് ബിസോ അഞ്ച് വര്‍ഷം ജീവന്‍ നിലനിര്‍ത്തിയത്. 2011ല്‍ ഈജിപ്റ്റില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായിരുന്നപ്പോള്‍ പോലും അങ്കിള്‍ അബ്‌ദോ മുടങ്ങാതെ റെയില്‍വേ സ്‌റ്റേഷനില്‍ എത്തി ബിസോയ്ക്ക് ഭക്ഷണവും വെള്ളവും നല്‍കിയിരുന്നു.
ഈജിപ്ഷ്യന്‍ നിയമപ്രകാരം റെയില്‍വേ സ്‌റ്റേഷന്റെ ചുവര്‍ തകര്‍ക്കുന്നത് കേസാകുമെന്നതിനാലാണ് ഭിത്തി പൊട്ടിച്ച് ബിസോയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ ഉപേക്ഷിച്ചത്. ഒടുവില്‍ മൃഗസ്‌നേഹികളുടെ സമ്മര്‍ദ്ദം ശക്തമായതോടെയാണ് പൂച്ചയെ സാഹസികമായി പുറത്തെത്തിച്ചത്. അഞ്ച് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ബിസോയെ പുറത്തെത്തിച്ചത്. അഞ്ച് വര്‍ഷത്തിന് ശേഷം പുറം ലോകം കണ്ടതിന്റെ സന്തോഷത്തിലായിരുന്നു ബിസോ.

No comments:
Post a Comment